സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

31 ഗാനങ്ങളുമായി ‘കൊറഗജ്ജ’ ; പാന്‍ ഇന്ത്യന്‍ പടത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

പാന്‍ ഇന്ത്യന്‍ ചിത്രം ‘കൊറഗജ്ജ’യുടെ ഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി. ത്രിവിക്രമ സിനിമാസിന്റെ ബാനറില്‍ ത്രിവിക്രമ സഫല്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്‌സസ് ഫിലിംസിന്റെ വിദ്യാധര്‍ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുധീര്‍ അട്ടാവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കര്‍ണാടകയിലെ കറാവളി ഭാഗത്തെ ദൈവാരാധനയുടെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യമുണ്ട്. 800വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യക്ഷഗാനത്തോടുകൂടി പരമ്പരാഗത രീതിയിലുള്ള ഓഡിയോ ലോഞ്ച് ആയിരുന്നു നടന്നത്. തുടര്‍ന്ന് കര്‍ണാടക സംസ്ഥാന ഗാനം ആലപിച്ചു. പ്രശസ്ത നടന്‍, നിര്‍മ്മാതാവ്, സംവിധായകനുമായ ജയ് ജഗദീഷ്,ഭാര്യ വിജയലക്ഷ്മി സിംഗ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 650ലധികം സിനിമകളില്‍ അഭിനയിച്ച ജയ് ജഗദീഷ് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊറഗജ്ജ എന്ന സിനിമയുടെ ജോലികള്‍ ആരംഭിച്ചു എങ്കിലും ഒരു പ്രത്യേക ഭയം കാരണം ഉപേക്ഷിക്കേണ്ടി വന്നു എന്നത് ഓര്‍മിച്ചു. അവരുടെ ബാനറില്‍ ചിത്രീകരിച്ചെങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

സക്‌സസ് ഫിലിംസാണ് പിന്നീട് കൊറഗജ്ജ ചിത്രീകരിച്ചത്. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി ചിത്രത്തിലെ താരങ്ങളും എത്തി.കൊറഗജ്ജയുടെ ആരാധനയുടെ ഭാഗമായി നടക്കുന്ന കൊലസേവയോടു കൂടിയാണ് ഓഡിയോ ലോഞ്ചിന്റെ ചടങ്ങുകള്‍ അവസാനിച്ചത്. ചിത്രത്തില്‍ ബോളിവുഡ് താരം കബീര്‍ ബേദി ഉദ്യാവര അരശു രാജാവിന്റെ വേഷത്തില്‍ എത്തുന്നു. ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ ‘എന്ന ചിത്രത്തിലൂടെ ഡോക്ടര്‍ അമ്പിളി എന്ന കഥാപാത്രമായി മലയാളികള്‍ക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു.

കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോള്‍ ഡാന്‍സറുമായ സന്ദീപ് സോപാര്‍ക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍ എന്ന സിനിമയില്‍ അഭിനയിച്ച നവീന്‍ ഡി.പട്ടേല്‍, പ്രശസ്ത നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധര്‍ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദര്‍ ഷെട്ടി. സൗണ്ട് ഡിസൈന്‍ ബിബിന്‍ ദേവ്. വി എഫ് എക്‌സ് ലെവന്‍ കുശന്‍. കളറിസ്റ്റ് ലിജു പ്രഭാകര്‍.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »

നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സർവേയിൽ അപാകതയെന്തെന്ന് കോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Read More »

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി

Read More »
Advertisement