സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതികളായ പുളിക്കൽ സ്വദേശികളെ കാപ്പാ പ്രകാരം ജയിലിൽ അടച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : നിരവധി മയക്കുമരുന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പുളിക്കല്‍ സ്വദേശികളെ കാപ്പാ ചുമത്തി ജയിലില്‍ അടച്ചു.പുളിക്കല്‍ അരൂര്‍ എട്ടൊന്നില്‍ ഷഫീക് 35, വലിയപറമ്പ് പാലക്കാളില്‍ സക്കീര്‍ 34 എന്നിവരെയാണ് കാപ്പാ നിയമ പ്രകാരം മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജയിലില്‍ അടച്ചത്. ഷഫീക്കിന് മീനങ്ങാടി പോലീസ് സ്റ്റേഷനിലും കൊണ്ടോട്ടി സ്റ്റേഷനിലും കവര്‍ച്ച കേസുകളും പരപ്പനങ്ങാടി,കൊണ്ടോട്ടി,മലപ്പുറം എക്‌സ്സൈസ് സ്റ്റേഷനുകളില്‍ മയക്കു മരുന്ന് കേസുകളും നിലവിലുണ്ട് . ഒക്ടോബര്‍ മാസത്തില്‍ കൊണ്ടോട്ടിയില്‍ 153ഗ്രാം എം ഡി എം എ യുമായി പിടിക്കപ്പെട്ട് റിമാന്‍ഡില്‍ ആയിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് ഇയാള്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടികള്‍ തുടങ്ങുകയുമായിരുന്നു.

കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രണ്ട് മയക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്ന വലിയപറമ്പ് സ്വദേശി സക്കീര്‍ ഒക്ടോബര്‍ മാസത്തില്‍ കൊണ്ടോട്ടി എക്‌സ്സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ നടപടികള്‍ ആരംഭിച്ചത്. ഇരുവര്‍ക്കുമെതിരെ കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ കൊടുത്ത റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐ പി എസിന്റെ ശുപാര്‍ശയില്‍ മലപ്പുറം ജില്ലാ കളക്ടര്‍ രണ്ട് പേര്‍ക്കെതിരെയും ആറ് മാസം കരുതല്‍ തടങ്കലിന് ഉത്തരവിടുകയായിരുന്നു. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലിലും തവനൂര്‍ സെന്‍ട്രല്‍ ജയിലിലും യഥാക്രമം റിമാന്‍ഡ് പ്രതികളായി പാര്‍പ്പിച്ചിരുന്ന ഷഫീഖിനെയും സക്കീറിനെയും ജയിലില്‍ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement