Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

13,000 അടി ഉയരത്തില്‍ ഇന്ത്യയുടെ പുതിയ വ്യോമതാവളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ പുതിയൊരു അടയാളമാണ് ന്യോമയിൽ പ്രവർത്തനം ആരംഭിച്ച പുതിയ വ്യോമതാവളം. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് വെറും 35 കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രം പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷഭൂമികൾക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ദേശീയ സുരക്ഷയ്ക്കുള്ള ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്.

ഈ പുതിയ വ്യോമതാവളം തുറന്നതിലൂടെ ഏറ്റവും വലിയ മാറ്റം സംഭവിക്കുന്നത് സൈന്യത്തിന്റെ പ്രവർത്തന രീതിയിലാണ് . മുമ്പ് ദൂരം, കാലാവസ്ഥ, റോഡ് തടസ്സങ്ങൾ എന്നിവ കാരണം വൈകാറുണ്ടായിരുന്ന സൈനികരെയും ആയുധങ്ങളെയും ആശയവിനിമയ ഉപകരണങ്ങളെയും ഇനി വളരെ വേഗത്തിൽ അതിർത്തിയിലേക്ക് എത്തിക്കാനാകും. ഇതോടെ പാംഗോംഗ് മുതൽ ഡെപ്‌സാങ് പോലൂളള പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ സേനയക്ക് തയ്യാറെടുക്കാനും അതുപോലെ തിരിച്ചടിക്കാനുമൂളള വേഗതയും കൈവരിക്കും.

അതേസമയം, ഇന്ത്യ കിഴക്കൻ അതിർത്തിയിലും പ്രതിരോധ സജ്ജീകരണം ശക്തിപ്പെടുത്തുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അരുണാചൽ പ്രദേശിൽ നടത്തപ്പെടുന്ന ‘പൂർവി പ്രചണ്ഡ് പ്രഹാർ’ എന്ന വലിയ സൈനിക അഭ്യാസം. ഈ മാറ്റങ്ങൾ ഇന്ത്യ അതിർത്തികളിൽ കൂടുതൽ ശക്തമായ പ്രതിരോധ ഒരുക്കങ്ങൾ നടത്തുന്നുണ്ട് എന്നതിനുള്ള കൃത്യമായ തെളിവാണ് .

3,488 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലുടനീളം നിരവധി വികസന പ്രവർത്തനങ്ങളാണ് ഇന്ത്യ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അതിർത്തി പ്രദേശത്ത് നടക്കുന്ന ഈ മാറ്റങ്ങൾ, ചൈനയുടെ അതിർത്തിയോട് ചേർന്ന മേഖലയിൽ ഇന്ത്യ ശക്തമായ സൈനിക സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ എത്ര ശ്രദ്ധ ചെലുത്തുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം.

പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ വെല്ലുവിളികളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത്, രാജ്യത്തിന്റെ പ്രതിരോധ ശേഷി സ്ഥിരമായി ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതികളെ കാണേണ്ടത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. സൈനിക തലത്തിൽ പരസ്പര വിശ്വാസം കൂട്ടുന്നതിനുള്ള നടപടികളൾ മുന്നോട്ടു പോകുന്നുണ്ടെങ്കിലും, താഴെത്തട്ടിൽ ഇപ്പോഴും ഒരു വിശ്വാസക്കുറവുണ്ട് എന്നുള്ളത് വ്യക്തമാണ് . അതിർത്തിയിലെ പ്രശ്നങ്ങൾ ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെടാത്തതിനാൽ മുൻനിരയിൽ സൈന്യത്തിന്റെ വിന്യാസം തുടർന്നുകൊണ്ടിരിക്കേണ്ട സാഹചര്യമാണ്.

ഏകദേശം 13,000 അടി ഉയരത്തിലാണ് വ്യോമതാവളം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളങ്ങളിൽ ഒന്നു കൂടിയാണിത്. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ന്യോമയുടെ പ്രവർത്തനം ലേ, കാർഗിൽ, തോയിസ്, ദൗലത് ബേഗ് ഓൾഡി എന്നിവയുമായി ചേർന്ന് മുന്നോട്ടു പോകും. ഇതുവഴി ഈ പ്രദേശത്ത് പുതിയ വ്യോമ പ്രവർത്തനങ്ങൾ രൂപപ്പെടും.

ലഡാക്കിലെ സൈന്യം ഉപയോഗിക്കുന്ന പ്രത്യേക ഫയറിംഗ് റേഞ്ചായ, എല്ലാത്തരം ആയുധങ്ങളും പരീക്ഷിക്കാനാകുന്ന 1260 ഹെക്ടർ വിസ്തൃതിയുള്ള ‘മഹേ ഫീൽഡ് ഫയറിംഗ് റേഞ്ച്’ (MFFR) എന്ന സ്ഥലത്തിനു സമീപത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

ന്യോമയിലെ എയർഫീൽഡിന്, ഇരുഭാഗത്തുനിന്നും വരുന്ന കാർഗോയും യാത്രാവിമാനങ്ങളും കൂടാതെ യുദ്ധവിമാനങ്ങളുടെ സഞ്ചാരങ്ങളും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഈ വ്യോമതാവളം സാധാരണ വിമാന സർവീസുകൾക്കുള്ള ഒരു കേന്ദ്രമായും പ്രവർത്തിക്കും. 2026ന്റെ തുടക്കത്തോടെ യുദ്ധവിമാനങ്ങൾക്കും ഇവിടെ നിന്ന് പ്രവർത്തിക്കാനാകും.

ഇതെല്ലാം സാധ്യമാക്കാനായി ഏകദേശം 230 കോടി രൂപ ചെലവഴിച്ചാണ് വ്യോമതാവളത്തിന്റെ നവീകരണം നടക്കുന്നത്. പഴയ Airstripe നെ 2.7 കിലോമീറ്റർ നീളമുള്ള ശക്തമായ റൺവേയായി മാറ്റിയത് മുതൽ, പുതിയ എടിസി കോംപ്ലക്സ്, ഹാങ്ങറുകൾ, ക്രാഷ് ബേ, ജീവനക്കാരുടെ താമസ സൗകര്യങ്ങൾ തുടങ്ങിയ പ്രത്യേക സംവിധാനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

ഈ വ്യോമതാവളത്തിന്റെ മുഴുവൻ നിർമ്മാണപ്രവർത്തനങ്ങളും Border Roads Organization (ബിആർഒ) ഏറ്റെടുത്ത് പൂർത്തിയാക്കിയതാണ്. 2023 സെപ്റ്റംബറിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തറക്കല്ലിട്ടതോടെയാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് കടന്നത്.

ലഡാക്കിലെ നാലാമത്തെ വ്യോമസേനാ താവളമാണ് ന്യോമ. ലേ, കാർഗിൽ, തോയിസ് എന്നിവിടങ്ങളിലാണ് മറ്റ് മൂന്നെണ്ണം സ്ഥിതി ചെയ്യുന്നത്. ന്യോമയെ ചേർത്തതോടെ ഈ പ്രദേശത്ത് ഇന്ത്യയുടെ നാലാമത്തെ വ്യോമസേനാ താവളം കൂടിയാണ് നിലവിൽ വന്നിരിക്കുന്നത് ഇതിലൂടെ പ്രദേശത്തെ വ്യോമസാന്നിധ്യം കൂടുതൽ ശക്തമാകും .

Recent News

Advertisement
WhiteswanTV Footer