Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാർഷൽ ദ്വീപിന്റെ എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: മാർഷൽ ദ്വീപിന്റെ കൊടിയുള്ള എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക . ജൂണിൽ ഇസ്രായേലുമായി നടന്ന യുദ്ധത്തിനുശേഷം തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു.

അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലിരിക്കെ ഒരു കപ്പൽ ഇറാൻ അതിർത്തിയിൽ തടഞ്ഞതായാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ ആരോപിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങൾ നിലനിന്നതിനാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടില്ല.

‘തലാറ്’ എന്ന കപ്പൽ സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഇറാൻ വളഞ്ഞിട്ട് പിടികൂടിയത്. സംഭവ സമയത്ത് യു.എസ്. നേവി ഡ്രോണുകൾ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നുവെന്നും, കപ്പൽ പിടികൂടുന്ന ദൃശ്യം റെക്കോർഡ് ചെയ്തിട്ടുണ്ട്.

കപ്പൽ ചെറിയ മൂന്ന് ബോട്ടുകൾ ഉപയോഗിച്ച് പിടികൂടിയതായി ഒരു പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനം അറിയിച്ചു. കപ്പൽ ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിലേക്ക് തിരിച്ചുവിട്ടത് ഇറാൻ സർക്കാർ അറിഞ്ഞുള്ള നീക്കമായിരുന്നെന്നാണ് ബ്രിട്ടീഷ് മിലിറ്ററി യുണൈറ്റഡ് കിംഗ്‌ഡം മാരിറ്റൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട്

അതേസമയം, കപ്പലിന്റെ ഗ്രീക്ക് ഉടമസ്ഥർ പ്രതിരോധത്തിനായി തയ്യാറായിരുന്നില്ല. 2022ൽ രണ്ട് ഗ്രീക്ക് ടാങ്കറുകൾ ഇറാൻ പിടിച്ചെടുത്തിരുന്നു. 2019 ലും 2021ലും ഇറാൻ കപ്പലുകൾക്കുനേരെ നടത്തിയ ഡ്രോൺ ആക്രമണങ്ങളെയും അമേരിക്ക അപലപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix