ചിക്കമഗളൂരു: റോഡ് മുറിച്ച് കടന്ന കാട്ടാനയെ കാർ ഇടിച്ച തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാട്ടാന കാറിന് മുകളിലേക്ക് വീണെങ്കിലും വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിക്കാതെ കാടിലേക്ക് നീങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ കാറിന്റെ മുൻഭാഗം മുഴുവനായും തകർന്നു.
സംഭവത്തെ തുടർന്ന് വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റതായി സംശയിക്കുന്ന കാട്ടാനയെ കണ്ടെത്താൻ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എൻആർ പുര ബലിഹൊണ്ണൂർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. കർണാടക രജിസ്ട്രേഷൻ കാറാണ് കാട്ടാനയെ ഇടിച്ചത്.






