Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ കുറയ്ക്കാൻ ആലോചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്ന നിർദേശത്തിൽ ചർച്ച ചെയ്യാൻ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് ചേരും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ശനിയാഴ്ച അവധി നൽകുന്നതിനെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലുള്ള പൊതു അവധികളും ആകസ്മിക അവധികളും വെട്ടിക്കുറയ്ക്കുന്നതിനോട് ചില സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കാനും നിർദേശമുണ്ട്.

ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസങ്ങളും രണ്ട് അവധി ദിവസങ്ങളും എന്ന നിർദേശമാണ് സർക്കാർ പരിഗണിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷനും വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു.

അഞ്ച് പ്രവർത്തി ദിവസങ്ങൾ എന്ന നിർദേശത്തോട് ഇടത്, വലത് സർവീസ് സംഘടനകൾക്ക് യോജിപ്പുണ്ട്. എന്നാൽ ജീവനക്കാരുടെ അവകാശങ്ങളും അവധികളും വെട്ടിക്കുറയ്ക്കരുതെന്നാണ് ആവശ്യം. ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ പ്രതികരിച്ചു.

അതേസമയം, സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിവസങ്ങൾ അഞ്ചാക്കി ചുരുക്കുന്നതോടെ പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്ന ദിവസങ്ങൾ കുറയുമെന്ന വിമർശനവും ഉയരുന്നുണ്ട്. ആഴ്ചയിൽ രണ്ട് അവധി ദിവസങ്ങൾ നടപ്പാക്കുന്നതിനൊപ്പം അവധികൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തോട് സർവീസ് സംഘടനകൾ എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix