കോഴിക്കോട് : വടകര നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികൾ വടകര നഗരസഭയിലെ യുഡിഎഫ്, ആർ എം പി ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആകെയുള്ള 48 ൽ 44 വാർഡുകളിലെയും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
8, 18, 25,48 വാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.
27 വാർഡുകളിൽ കോൺഗ്രസും , 12 വാർഡുകളിൽ മുസ്ലിം ലീഗും , 2 വാർഡുകളിൽ ആർ എം പി ഐയും , 1 വാർഡിൽ യുഡിഎഫ് സ്വതന്ത്രനും മത്സരിക്കും എന്നാണ് നിലവിൽ ഉണ്ടായ ധാരണ.






