തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിൽ ജീവികൾ ചത്ത സംഭവത്തിൽ വിശദീകരണം തേടി കേന്ദ്ര അതോറിറ്റി. വൈൽഡ് ലൈഫ് വാർഡനാണ് അതോറിറ്റി കത്ത് അയച്ചത്. പുത്തൂർ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റിയ ശേഷം പക്ഷികളും മാനുകളും അടക്കമുള്ള ജീവികൾ ചത്ത സംഭവം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. സെൻട്രൽ സൂ അതോറിറ്റിയാണ് മൃഗശാലയ്ക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്. പാർക്കിൽ സുരക്ഷാ ഓഡിറ്റ് ഇതുവരെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ജീവികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം റിപ്പോർട്ട് സെൻട്രൽ സൂ അതോറിറ്റിക്ക് നൽകണമെന്ന് കത്തിൽ നിർദ്ദേശമുണ്ട്.






