തൃശ്ശൂർ :പുതുക്കാട് 2.300 ലിറ്റർ വാറ്റു ചാരായവുമായി യുവാവ് പിടിയിൽ. കല്ലൂർ മാവിൻചുവട് സ്വദേശി റെജി എന്നയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
റെജി പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2005 ൽ ചാരായം വാറ്റിയ കേസിലും, അമിതമായ ലാഭം ഉണ്ടാക്കുന്നതിനായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസിലും പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആദം ഖാൻ,സബ് ഇൻസ്‌പെക്ടർ പ്രദീപ് എൻ, പ്രോബേഷൻ എസ്ഐ വിഷ്ണു, ജിഎസ്ഐ മാരായ സുധീഷ്,ജോബി, ധനലക്ഷ്മി എസ്സിപിഒ മാരായ ബിജു, അരുൺ എന്നി വരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.






