കോട്ടയം: കുമരകം സെന്റ് ജോൺസ് പള്ളിക്കു വേണ്ടി രാജാ രവി വർമ വരച്ച 120 വർഷം പഴക്കം ഉള്ള പരിശുദ്ധ പരുമല തിരുമേനിയുടെ എണ്ണച്ഛയാച്ചിത്രം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി
സന്ദർശിച്ചു.
തമ്പുരാട്ടി പള്ളിയിൽ എത്തിയതോടെ ഇടവക ജനങ്ങൾക്കും സന്തോഷമായി. തമ്പുരാട്ടി തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കൊവിലകവും തമ്മിലുള്ള ബന്ധവും, രാജാ രവിവർമയും തന്റെ മുത്തശ്ശിയും തമ്മിലുള്ള ബന്ധവും ഇടവകാംഗങ്ങളോട് വിശദീകരിച്ചു.
കൂടാതെ പള്ളിയിലെ പ്രാർത്ഥന ക്രമവും സമയക്രമവും, കുരിശിന്റെ പ്രാധാന്യവും പള്ളിയിലെ പുരോഹിതന്മാരോട് ചോദിച്ചറിഞ്ഞു. പള്ളി വികാരി ഫാ. അഭിലാഷ് ഏബ്രഹാം, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയെ പള്ളിയിലേക്ക് സ്വീകരിച്ചു.






