കോട്ടയം: കോണത്താറ്റ് പാലം നിർമ്മാണത്തിൽ ഡ്രെയിനേജ് നിർമ്മിക്കാത്തതിലെ അപാകത കാരണം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മഴവെള്ളം കയറി വൻ നാശനഷ്ടം സംഭവിച്ചു.
2298 സഹകരണ ബാങ്കിൻ്റെ സ്റ്റോർ, കർഷകർക്കായി സംഭരിച്ച വളം ഡിപ്പോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി നാശനഷ്ടം ഉണ്ടായി. അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റി, വിഷയത്തിൽ എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് സി.ജെ സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ എ വി തോമസ് ആര്യ പള്ളി, രഘു അകവൂർ, കുഞ്ഞച്ചൻ വേലിത്തറ, വി.എസ് പ്രദീപ്കുമാർ, അഡ്വ . വിഷ്ണു മണി, അഡ്വ. അലൻ കുര്യാക്കോസ് മാത്യു, കൊച്ചുമോൻ, പി.എ ശശീന്ദ്രൻ, രാമചന്ദ്രൻ, അഡ്വ. പി.കെ മനോഹരൻ, ജോഫി ഫെലിക്സ്, ജോർജ് കുട്ടി വാലയിൽ, ജിജോ ജോസ്, സലിമ ശിവാത്മജൻ, ദിവ്യാ ദാമോദരൻ, ജ്യോതി ബിജു, മായാ ഷിബു, ബിൻസി തോമസ്, ഷീലമ്മ ഇ.എസ്, റ്റിറ്റു ലൂയിസ് എന്നിവർ സംസാരിച്ചു.




