Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ; സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : മഞ്ചേരി നഗരസഭയിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ നിലവിലെ അഞ്ച് കൗൺസിലർമാർ ജനവിധിതേടും. സി.പി അബ്ദുൽ കരീം, ടി തങ്കമണി, എ. സലീന, യു. മൂസാൻകുട്ടി, ഷറീന ജവഹർ എന്നിവരാണ് വീണ്ടും മത്സരിക്കുന്നത്.

39 വാർഡുകളിലാണ് സിപിഎം സ്ഥാനാർത്ഥികളുള്ളത്. സിപിഐ അഞ്ചും, ഐഎൻഎൽ, നാഷനൽ ലീഗ് കക്ഷികൾ മൂന്നു വീതവും വാർഡുകളിൽ മത്സരിക്കും. എൻസിപി, ജെഡിഎസ്, ആർജെഡി കക്ഷികൾക്ക് ഓരോ സീറ്റ് വീതവും നൽകി. മിക്കവാർഡുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ സിപിഎം പൊളിറ്റിക്ക് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് രാജ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി. കെ ഹംസ, നിസാറലി, പി. സുബ്രഹ്മണ്യൻ, എഡ്വിൻ തോമസ്, മുഹമ്മദലി ഷിഹാബ്, മോഹൻരാജ് കുറ്റിക്കാടൻ, കുഞ്ഞുമുഹമ്മദ്, ഖാലിദ് മഞ്ചേരി, അസൈൻ കാരാട്ട്, അഡ്വ. എം. കേശവൻ നായർ എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer