സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കോൺഗ്രസ് മലപ്പുറം പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ അവണനയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു. 35 വർഷത്തെ തൻ്റെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചാണ് കുരിക്കൾ അഷ്റഫ് സിപിഎം അംഗത്വം സ്വീകരിച്ചത്.

മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റായിട്ടും എല്ലാ മേഖലയിൽ നിന്നും തന്നെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളതെന്നും, ഇടതു പക്ഷമാണ് ശരിയെന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കൂറുമാറ്റമെന്നും അഷ്റഫ് പറഞ്ഞു. അഷ്റഫിൻ്റെ ഭാര്യ  ഹൗവ്വ ജുസ്ന പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തിലെ 18 ആം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായും മൽസരിക്കും.

കൂടാതെ ലീഗ് പ്രതിനിധിയായ എ.ടി.ഉമ്മർ സിപിഐ ലും ചേർന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി എ.ടി. നാസർ മൽസരിക്കും. മുന്നണിയിൽ ചേർന്നവർക്ക് എൽഡിഎഫ് നേതാക്കൾ സ്വീകരണവും നൽകി. പി. രാധാകൃഷ്ണൻ, നാസർ ഡിബോണ, കൊരമ്പയിൽ ശങ്കരൻ, എൻ.ടി.ഹരിദാസൻ , പി.രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »
Advertisement