പാലക്കാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.
കാവശ്ശേരി പത്തനാപുരം ചെറുംങ്കോട് ജാഫറിന്റെ മകൻ സിയാൻ ആദം ആണ് മരിച്ചത്. ജാഫറിന്റെ ഭാര്യ റസീന ഇവരുടെ ഉമ്മ തോടന്നൂർ കരു മണ്ണിൽ റംലത്ത് ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്ക് പരിക്കേറ്റു.
രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പഴയന്നൂർ പൊറ്റയിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കാർ ആലത്തൂരിൽ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ അസീസിയ ആശുപത്രിയിൽ ചികിത്സയിലാണ്.






