മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യരചനാസ്കൂൾ അസോ. പ്രൊഫസറും ഡയറക്ടറുമായ ഡോ.ബാബുരാജൻ നല്ലൂരങ്ങാടിയുടെ കവിതാസമാഹാരം ‘ ആശാൻ്റെ മണ്ണിൽ ‘ നവംബർ 22 ന് ഉച്ചയ്ക്ക് 3 മണിക്ക് തുഞ്ചൻപറമ്പിൽ വച്ച് പ്രശസ്ത കവി മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്യും.
മുൻവൈസ് ചാൻസലർ ഡോ. എൽ. സുഷമയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ചടങ്ങിൽ മലയാളസർവകലാശാല രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. കെ. എം. ഭരതൻ ആദ്ധ്യക്ഷ്യം വഹിക്കും.പുസ്തകം എഴുത്തുകാരി സുഹറ കൂട്ടായി ഏറ്റുവാങ്ങും. ഗവേഷകൻ ആർ. പ്രദീപ് പുസ്തകം പരിചയപ്പെടുത്തും. ചരിത്രപഠനസ്കൂൾ ഡയറക്ടർ ഡോ. എൽ.ജി. ശ്രീജ , യു .എ മജീദ് എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ സി.ടി. ഹംന സ്വാഗതവും ജിനു നന്ദിയും ഡോ. ബാബുരാജൻ നല്ലൂരങ്ങാടി മറുമൊഴിയും പറയും.




