കോഴിക്കോട്: മൂവി ലവേഴ്സ് വടകരയുടെ നവംബര്‍ മാസ പ്രദര്‍ശനം 23 ന് വൈകുന്നേരം അഞ്ചിന് കോണ്‍വെന്റ് റോഡിലെ ജയ ഓഡിറ്റോറിയത്തില്‍ നടക്കും. മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ മറാത്തി ചിത്രം കാസവ് മലയാളം സബ് ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കും. വര്‍ത്തമാനകാല ജിവിതത്തിലെ കുടുംബബന്ധങ്ങള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന കാസവ് അനവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.






