സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ ആരോപണവുമായി ഇടതു നേതാക്കള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ ആരോപണവുമായി ഇടതു നേതാക്കള്‍. യുഡിഎഫിനെതിരായ ജനവികാരത്തെ മറിക്കടക്കാന്‍ മണ്ഡലത്തില്‍ എംഎല്‍എ അനധികൃതമായി പണമിറക്കി തെരഞഞെടുപ്പ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്ന് സിപഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

സീറ്റ് നല്‍കുവാന്‍ എംഎല്‍എയടക്കമുള്ളവര്‍ പണം വാങ്ങി സീററ്  നല്‍കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അത് ശരി വെക്കുന്നതാണ് എംഎല്‍എക്കെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എ.ആന്റോ ഉന്നയിച്ച ആരോപണം എല്‍ഡിഎഫ ്ഉന്നയിച്ച ആരോപണത്തെ  ശരിവെക്കുന്നതായിട്ടാണ് അദ്ദേഹം നല്‍കിയ കത്തുകള്‍ സൂചിപ്പി്ക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതായും ജനറല്‍ സെക്രട്ടറി പറഞ്ഞതായും അറിയുവാന്‍ കഴിയുന്നു.

അനധികൃതമായി പണം ഇറക്കുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും  ഇത്തരം നടപടികളില്‍ നിന്ന് എംഎല്‍എ പിന്‍തിരിയണമെന്നും ഇടതു നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി,അനില്‍ കദളിക്കാടന്‍,പി.ഡി.നാരായണന്‍, ബിജു വെളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement