കോഴിക്കോട് : കോഴിക്കോട് കല്ലായ് വാർഡിൽ വി.എം. വിനുവിന് പകരം പന്നിയങ്കര മണ്ഡലം പ്രസിഡന്റ് കളരിക്കണ്ടി ബൈജുവിന് തന്നെ സാധ്യത. ബൈജുവിന്റെ പേരാണ് നേരത്തെ വാർഡ് കമ്മിറ്റി ഡിസിസിക്ക് നൽകിയ പട്ടികയിലുണ്ടായിരുന്നത്. വി.എം. വിനുവിനെ പരിഗണിച്ചപ്പോൾ ഒഴിവാക്കുകയായിരുന്നു.
വി.എം. വിനുവിന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബൈജുവിനെ തന്നെ പരിഗണിക്കണമെന്ന് വാർഡിൽ നിന്ന് വീണ്ടും ആവശ്യം ഉയർന്നു. ഇതാണ് അദ്ദേഹത്തെ പരിഗണിക്കാൻ കാരണം.
ബൈജുവിന് സീറ്റ് നൽകിയില്ലെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും സൂചനയുണ്ട്. വി.എം. വിനു മാറിയതിന് പിന്നാലെ ആദംമുൽസി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നിരുന്നു.






