സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എൽഡിഎഫ് പട്ടികയിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും

തിരുവനന്തപുരം: വക്കം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വക്കം സജീവ്. കുഞ്ചാംവിളാകം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് സജീവ്. 2006ൽ ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’ സിനിമയിലെ നൃത്തസംവിധാനത്തിനാണ് സജീവിന്, രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്നു ദേശീയ പുരസ്കാരം ലഭിച്ചത്.

ലെനിൻ രാജേന്ദ്രന്റെ തന്നെ ‘മകരമഞ്ഞ്’ എന്ന സിനിമയിലെ നൃത്തസംവിധാനത്തിനു സംസ്ഥാന പുരസ്കാരവും ലഭിച്ചു. പുതുശൈലികൾ ആസ്വാദർക്കു സമ്മാനിച്ചിട്ടുള്ള വക്കം സജീവ്, മധു ഗോപിനാഥ് കൂട്ടുകെട്ട് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോക്ടറേറ്റും ഇതോടൊപ്പം വക്കം സജീവിനെ തേടിയെത്തിയിരുന്നു. രതിനിർവേദം, ഉറുമി, രണ്ടാം യാമം തുടങ്ങി പത്തിലധികം സിനിമകളിൽ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്. വക്കത്തെ സാന്ത്വനം പാലിയേറ്റീവ് കെയർ സംഘടനയിൽ സജീവാംഗമാണ്. സമുദ്ര നൃത്തനാട്യ കലാക്ഷേത്രത്തിന്റെ ഡയറക്ടറാണ്.നിലവിലെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു ആണ് യുഡിഎഫ് സ്ഥാനാർഥി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »

നാനി- ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

Read More »
Advertisement