സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്നാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്.

യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് സീറ്റുകളിൽ മുസ്‌ലിം ലീഗും പത്രിക നൽകിയ ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ട്. സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്ന ഒട്ടേറെ വാർഡുകളും പഞ്ചായത്തുകളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനു മുന്നിൽ ഇന്നും നാളെയും കൂടി സമയമുണ്ട്. ലീഗിനും കോൺഗ്രസിനും സിപിഎമ്മിനും ജില്ലയിൽ വിമതരുണ്ട്. അരീക്കോട്, കോഡൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും മത്സരിച്ച് വിമത സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

മുന്നണി ധാരണപ്രകാരം ലീഗിനു വിട്ടുനൽകിയ സീറ്റിൽ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനു നൽകിയ സീറ്റുകളിൽ ലീഗ് പ്രവർത്തകരും വിമതരായി രംഗത്തുണ്ട്. തിരൂരങ്ങാടിയുൾപ്പെടെയുള്ള നഗരസഭകളിൽ ലീഗ് സ്ഥാനാർഥികൾ സ്വന്തം പാർട്ടിക്കെതിരെ വിമതരായി മത്സരിക്കുന്നു. മഞ്ചേരി നഗരസഭയിലെ കോടതിപ്പടി വാർഡിൽ സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാർ പത്രിക നൽകി. ഒരാൾ പിൻവലിച്ചില്ലെങ്കിൽ ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിലുള്ള പോരിനു വഴിയൊരുങ്ങും.  വേങ്ങര, വെട്ടത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്നു.

നിലമ്പൂരിൽ എല്ലാ പാർട്ടികൾക്കും വിമത ശല്യമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചെന്നാരോപിച്ച് ഇവിടെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജി ഭീഷണി മുഴക്കി. ചില ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയ വെൽഫെയർ പാർട്ടി 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഒറ്റയ്ക്കു മത്സരിക്കും. വണ്ടൂർ ഡിവിഷനിൽനിന്നു സുഭദ്ര വണ്ടൂരും ചങ്ങരംകുളം ഡിവിഷനിൽ ബാസിത് താനൂരും ആണ് മത്സരിക്കുന്നത്.

ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചു. സുഭദ്ര വണ്ടൂർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ്പ്രസിഡന്റാണ്. പാർട്ടി ജില്ലാ കമ്മിറ്റിയംഗമാണ് ബാസിത്.കരുളായി പഞ്ചായത്തിലല്ലാതെ സീറ്റ് ലഭിച്ചില്ലെങ്കിലും യുഡിഎഫിനോട് ചേർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിൽപ്. അരീക്കോട് ഉൾപ്പെടെ പല പഞ്ചായത്തുകളിലും യുഡിഎഫ് തൃണമൂലുമായി സഹകരിക്കുന്നുണ്ട്. തൃണമൂലിന്റെ പിന്തുണയുള്ള യുഡിഎഫ് സ്ഥാനാർഥിയെന്ന് ബോർഡുകളിൽ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

ന്യൂ ഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിന് രാജ്യത്തെ അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്‌എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലക്സ്. ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ്

Read More »

കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു; ട്രെയിൻ തകരാറിലായി

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. ഒരുപാട് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച്

Read More »
Advertisement