Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാർഡ് പിടിക്കാൻ ദമ്പതിമാർ കളത്തിലിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാളികാവ് ഗ്രാമപഞ്ചായത്തിൽ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ഭാര്യയും ഭർത്താവും തൊട്ടടുത്ത വാർഡുകളിൽ മത്സര രംഗത്ത്. വാർഡ് 21 ചെരിപ്പലം വാർഡിൽ സിപിഎം നേതാവ് റിയാസ് പാലോളി മത്സര രംഗത്ത് ഇറങ്ങുമ്പോൾ തൊട്ടടുത്ത 19 വാർഡിൽ റിയാസിന്റെ ഭാര്യ കുറ്റീരി ഉമ്മുഹബീബ മത്സര രംഗത്തുണ്ട്. യുഡിഎഫ് സ്വതന്ത്രൻ കെ കെ മുഹമ്മദ് എന്ന കുഞ്ഞാപ്പയാണ് റിയാസിന്റെ എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ പറമ്പത്ത് നസീബയാണ് ഉമ്മുഹബിബയുടെ എതിർ സ്ഥാനാർത്ഥി.

2020 നടന്ന തെരഞ്ഞെടുപ്പിൽ ചേരിപ്പലം വാർഡിൽ നിന്ന് ഉമ്മുഹബീബ തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലും എൽഡിഎഫ് മുന്നണിയിൽ ദമ്പതിമാർ മത്സരം രംഗത്തുണ്ട്. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവും കൂടിയായ സിടി സക്കരിയ ഒന്നാംവാർഡിലും ഭാര്യ സജ്ന രണ്ടാം വാർഡിൽ മത്സരം രംഗത്തുണ്ട്.


അതിർത്തി പങ്കിടുന്ന വാർഡുകളിൽ സജ്നയും, സക്കരിയും ഒരുമിച്ച് പ്രചരണത്തിനിറങ്ങി. കറുത്തേനി വാർഡ് തിരിച്ചുപിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ ലീഗും നിർത്തി കളത്തിൽ സജീവമായിട്ടുണ്ട്. സക്കറിയുടെ എതിർ സ്ഥാനാർത്ഥി ചെറിയാണ് രണ്ടാം വാർഡിലും ജെസ്ന ഇക്ബാലുമാണ് യുഡിഎഫ് സ്ഥാനാർത്ഥി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix