തൃശൂർ: ചാലക്കുടി കണ്ണംമ്പുഴ ക്ഷേത പരിസരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മലപാമ്പിനെ പിടികൂടി. ചാലക്കുട്ടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലം പാമ്പിനെ പിടികൂടിയത്. ഏകദേശം പതിനാല് അടിയോളം നീളമുളള പാമ്പിനെ വലയിൽ കയറ്റി പിടിക്കുകയായിരുന്നു.
പിടികൂടിയ പാമ്പിനെ അടുത്ത ദിവസം വനത്തിൽ തുറന്ന് വിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രളയത്തിന് ശേഷം ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിൽ നിന്നായി നിരവധി മലപാമ്പിനെ പിടികൂടിയിട്ടുണ്ട്. പ്രളയത്തിൽ വനത്തിൽ നിന്ന് വെള്ളത്തിലൂടെ എത്തിയതാണ് ‘മലപാമ്പുകളെന്നാണ് പറയുന്നു.










