Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എടവണ്ണയിൽ കോൺഗ്രസ്സിന് മൂന്ന് സ്ഥാനാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് എടവണ്ണ ഡിവിഷനിലേക്ക് കോൺഗ്രസ്സിലെ മൂന്ന് സ്ഥാനാർഥികൾ പത്രിക നൽകി.
എടവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ഹൈദർ, ഏറനാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇർഷാദ് ആര്യൻതൊടിക, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. സനൂപ് എന്നിവരാണ് നാമനിർദേശ പത്രികൾ സമർപ്പിച്ചത്.
സ്ഥാനാർഥി പരിഗണനക്കായി നേരത്തേ അഞ്ചുപേരുടെ പേരുകൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) മുൻപാകെ ഉയർന്നിരുന്നു.

എംഎൽഎമാരായ എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവരുടെ താത്പര്യപ്രകാരമുള്ള മൂന്നു പേരുകളിലൂന്നിയായി പിന്നീട് ചർച്ച. ഈ മൂന്ന് സ്ഥാനാർഥികളുടേതാണ് നാമനിർദേശ പത്രികകൾ. സമവായ ചർച്ചകൾ ഫലംകാണുന്നില്ല.

അതേസമയം ഇപ്പോൾ വി. ഹൈദറിന്റെയും ഇർഷാദ് ആര്യൻതൊടികയുടെയും പേരുകളാണ് ഡിസിസിയുടെ പരിഗണനയിലുള്ളത്. ഇർഷാദ് ആര്യൻതൊടികയുടെ പേര് ആര്യാടൻ ഷൗക്കത്തും വി. ഹൈദറിൻ്റെ പേര് വി.എസ്. ജോയിയുമാണ് നിർദേശിക്കുന്നതെന്നാണ് സൂചന.

Recent News

Advertisement
WhiteswanTV Footer