സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരിക്കെതിരെ ‘കവചം’ഒരുക്കി തിരുമുടിക്കുന്ന് ഗ്രാമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ലഹരിക്കെതിരെ ‘ കവചം ‘ ഒരുക്കി തിരുമുടിക്കുന്ന് ഗ്രാമം. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ച്, രാസലഹരിക്കും മയക്കുമരുന്നിനുമെതിരെ പ്രതിരോധം തീർക്കുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികൾ തിരുമുടിക്കുന്നിൽ ആവീഷ്കരിച്ചു.

ചെറുപുഷ്പം ഇടവക കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് പള്ളി അങ്കണത്തിൽ ഷിറ്റോ റിയോ കരാട്ടെ സ്കൂൾ ടീം അംഗങ്ങൾ നടത്തിയ കരാട്ടെ പ്രദർശനത്തിനുശേഷം ലഹരിക്കെതിരെ സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര റാലി ചാലക്കുടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു ഫ്ലാഗോഫ് ചെയ്തു.

വിളംബര ജാഥ ചിറങ്ങര, പൊങ്ങം, മുടപ്പുഴ സെന്റ് അൽഫോൻസ പള്ളി, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി, വടക്കേ കപ്പേള, വാലുങ്ങാമുറി, കോനൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ പതിനഞ്ച് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് തിരുമുടിക്കുന്ന് പള്ളി ഗ്രൗണ്ടിൽ സമാപിച്ചു. വൈകിട്ട് അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് അമ്പലത്തിലിന്റെ നേതൃത്വത്തിൽ പള്ളിയിൽനിന്ന് ആരംഭിച്ച സന്ദേശ റാലി.

ഇടവകയിലെ പത്തോളം കേന്ദ്രങ്ങൾ സന്ദർശിച്ച് ഫ്ളാഷ് മോബ്, തെരുവ് നാടകം, സന്ദേശം നൽകൽ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
തുടർ പരിപാടികളായി ബോധവൽക്കരണ ക്ലാസുകൾ, കലാകായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഭവന സന്ദർശനം, കൗൺസിലിംഗ്, ചികിത്സ തുടങ്ങിയവ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് വികാരി ഫാ. പോൾ മൂഞ്ഞേലി അറിയിച്ചു. കുടുംബയൂണിറ്റ് കേന്ദ്ര സമിതി വൈസ് ചെയർമാൻ അവരാച്ചൻ തച്ചിൽ, കൈക്കാരന്മാരായ ഷിബു തയ്യിൽ, ബെന്നി വല്ലൂരാൻ, കേന്ദ്ര സമിതി അംഗങ്ങൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.