Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചേർപ്പ്  പെരുമ്പിള്ളിശ്ശേരി സെന്ററിൽ വെച്ച് ഓട്ടോടാക്സി ഡ്രൈവറായ കരുവന്നൂർ എട്ടുമന സ്വദേശി പുലാക്കൽ വീട്ടിൽ മുഹമ്മദ് അലി (56) വയസ് എന്നയാളെ കൈ കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് തൃശ്ശൂർ കുറ്റൂർ പോട്ടോർ സ്വദേശി തോട്ടുവറ വീട്ടിൽ ജിതിൻ 27 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് അലി ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്സിയിൽ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററിൽ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോൾ വാഹനം വലത്തോട്ട് നീങ്ങിയതിനാൽ എതിരെ നിന്നും സ്കൂട്ടറിൽ വന്ന പ്രതി മുഹമ്മദ് അലിയെ അസഭ്യം വിളിച്ച് പറയുകയും സ്കൂട്ടറിൽ നിന്ന് ഇറങ്ങി വന്ന പ്രതി മുഹമ്മദ് അലിയെ  പ്രതി ധരിച്ചിരുന്ന ഹെൽമറ്റ് ഊരി തലയുടെ പുറകിൽ അടിക്കുകയും, വീണ്ടും പല തവണ ഹെൽമറ്റ് കൊണ്ട് നെറ്റിയിലും മുഖത്തും തലയിലും അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

ജിതിൻ വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലും, കഞ്ചാവ് ബീഡി വലിച്ച ഒരു കേസിലും പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, ജി എസ് ഐ ഷാജു,ജി എ എസ് ഐമാരായ ജോയ് തോമസ് , ആരിഫ്, സി പി ഒ മാരായ സുൾഫിക്കർ, പ്രദീപ്, എന്നിരവാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer