Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദിശാബോർഡ് തലകുത്തി; ദിശ അറിയാതെ ശബരിമല തീർഥാടകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ശബരിമലയിലേക്കുള്ള ദിശാ ബോർഡ് കാട്ടുവള്ളി കയറി ചെരിഞ്ഞു വീണതിനെ തുടർന്ന് ശബരിമല തീർഥാടകർക്ക് വഴിതെറ്റുന്നു. മുക്കൂട്ടുതറ ജംക്‌ഷനു മുന്നിൽ  കാണിക്ക വഞ്ചിയോട് അടുത്തുള്ള ശബരിമലയിലേക്കുള്ള വഴി കാണിക്കുന്ന ബോർഡാണ് കാട്ടുവള്ളി കയറിക്കിടക്കുന്നത്. ശബരിമലയിലേക്ക് പോകുന്നതിന് വാഹനത്തിൽ എത്തുന്ന തീർഥാടകർ വഴി മാറി ഇടകടത്തിവഴി പോകേണ്ടതിനു പകരം തൊട്ട് അടുത്ത റോഡായ ചാത്തൻതറ വഴി പോകുന്നതു സ്ഥിരം കാണുന്നുണ്ട്.

കാട്ടുവള്ളി കയറിക്കിടക്കുന്ന ഈ ബോർഡുകൾ തെളിച്ച് കാണാവുന്ന സ്ഥിതിയിലാക്കണമെന്ന് ശബരിമല അവലോകനയോഗത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ ആവശ്യപ്പെട്ടു.

 പ്രതിദിനം ആയിരക്കണക്കിനു തീർഥാടക വാഹനങ്ങൾ വന്നു പോകുന്ന ഈ വഴിയിൽ ആവശ്യം ഉള്ള അത്ര ദിശാ ബോർഡുകളോ, റോഡിൽ ആവശ്യമായ വെളിച്ചമോ ഇല്ലെന്നും പരാതിയുണ്ട്.

Recent News

Advertisement
WhiteswanTV Footer