തൃശ്ശൂർ: സേവാഭാരതി യൂണിറ്റിന്റെ സുകൃതം സാന്ത്വനം പരിചരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വയോജന പരിപാലന–പാലിയേറ്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം കുന്നംകുളം സേവാഭാരതി ആശ്രയകേന്ദ്രത്തിൽ വെച്ച് നടന്നു.
സേവാഭാരതി പ്രസിഡന്റ് വി. എ. ദാമോദരൻ അധ്യക്ഷനായ യോഗത്തിൽ, സേവാഭാരതി സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതം പറഞ്ഞു. ജില്ലാ സേവാഭാരതി വൈസ് പ്രസിഡന്റ് ഡോ. പ്രതീഷ് ഉദ്ഘാടനം നിർവഹിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ സഹസേവാ പ്രമുഖ് പി. വി. ഷാജി സേവാ സന്ദേശം നൽകി.
ചടങ്ങിൽ ഉപയോഗത്തിനായി ഒരുക്കിയ വാഹനത്തിന്റെ സമർപ്പണം വിശ്വനാഥൻ ചുള്ളിയിലും ശങ്കരനാരായണൻ എഴുത്തുപുരയ്ക്കലും നിർവഹിച്ചു.സേവാഭാരതി വൈസ് പ്രസിഡന്റ് രമാഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി.
സുരേഷ് പനങ്ങായിൽ, മുരളി സംഘമിത്ര, പ്രശാന്ത് വി. പി., സനൽ കാണിപ്പയ്യൂർ, ശങ്കരനാരായണൻ, രാഗി എ. ആർ., സിമി രാജേഷ്, ജയൻ, ജയരാജ് ടി. എൻ. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.






