Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളിൽ നിന്ന് വൻ തോതിൽ രാസലഹരി മരുന്നുകൾ പൊലീസ് പിടികൂടി. 250 ഗ്രാം MDMA, 44 ഗ്രാം ടാബ്ലറ്റ് രൂപത്തിലുള്ള MDMA, 99 LSD സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.

കല്ലായി സ്വദേശിയായ ഷഹലിനെയും, തിരുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ഇർഫാനിനെയും കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും കോഴിക്കോട് കസബ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ നഗരത്തിലെത്തിയ ഇവർ ബാഗ്ലൂരിൽ നിന്നാണ് ലഹരി മരുന്നുകൾ കൊണ്ടുവന്നതെന്നാണ് വിവരം.

വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിനുള്ളിൽ സെല്ലോ ടേപ്പ് ചുറ്റി ഒളിപ്പിച്ച രീതിയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുകളാണ് പൊലീസ് കണ്ടെത്തിയത്. സമീപകാലത്ത് കോഴിക്കോട് നഗരത്തിൽ ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയെന്നു അന്വേഷണ സംഘം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix