കാസര്‍കോട്: കാസര്‍കോട്–മംഗളൂരു റൂട്ടിലുള്ള കര്‍ണാടക ആര്‍ടിസി ബസിൽ വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. യാത്രയ്ക്കിടെ ബസിലെ കണ്ടക്ടർ മോശമായി പെരുമാറുകയും, അനാവശ്യമായി സ്പര്‍ശിച്ചതായും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു.
സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടർ അസഭ്യം വിളിച്ചുവെന്നും പിന്നീട് ബസിൽ നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.






