Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകത്ത് കന്നഡത്തിളക്കം; വാർഡ് 10-ൽ കർണാടക സ്വദേശിനി ബിജെപി സ്ഥാനാർഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുമരകം പഞ്ചായത്തിലെ 10-ാം വാർഡ് ഇത്തവണ ശ്രദ്ധാകേന്ദ്രമാകുന്നു. വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് കർണാടക സ്വദേശിനിയായ ശ്വേത മിഥുനാണ്. സെൻട്രൽ ബംഗളൂരു സ്വദേശികളായ കൃഷ്ണമൂർത്തിയുടെയും ഇന്ദിരാമ്മയുടെയും മകളാണ് ശ്വേത.


കുമരകം പടിഞ്ഞാറെ അണ്ടൂർ വീട്ടിൽ ബിൽഡിംഗ്‌ കോൺട്രാക്ടറായ മിഥുൻ കൃഷ്ണന്റെ ഭാര്യയായ ശ്വേത, 2007-ലെ വിവാഹത്തോടെയാണ് കുമരകത്തെത്തിയത്. 2020 വരെ കോട്ടയത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഇവർ, കുമരകത്തെ വനിതാ സമാജത്തിന്റെ ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്.


കോവിഡിന് ശേഷമാണ് ശ്വേത പൊതുരംഗത്ത് സജീവമായത്. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും ആസക്തിയും ഒരു അമ്മയെന്ന് നിലയിൽ തന്നിൽ ആശങ്കയുണ്ടാക്കിയതാണ് രാഷ്ട്രീയ രംഗത്തേക്ക് കാരണമെന്നാണ് ശ്വേത പറയുന്നത്. പതിനൊന്നാം വാർഡിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മുൻ 12-ാം വാർഡ് മെമ്പർ ദിവ്യാ ദാമോരനാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. സിന്ധു രവികുമാർ എൽഡിഎഫ് സ്ഥാനാർഥിയായും മത്സരരംഗത്തുണ്ട്.

Recent News

Advertisement
WhiteswanTV Footer