Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിസ തട്ടിപ്പ് ലക്ഷങ്ങൾ തട്ടിയ സ്ത്രീയെ നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. തൃശ്ശൂർ  വെങ്കിടങ്ങ് കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് വീട്ടിൽ നിസ അബ്ദുൾ സലീമി (50)നെയാണ് പിടികൂടിയത്. അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി പുതിയപറമ്പിൽ വീട്ടിൽ സ്റ്റേവിൻ പൗലോസ് ( 28 ) എന്നയാൾക്ക് കാനഡയിലേക്ക്  വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ  മുതൽ -2025 സെപ്തംബർ  വരെയുള്ള  കാലയളവിൽ പല തവണകളായ് ബാങ്ക് അക്കൗണ്ട്  വഴി അഞ്ച് ലക്ഷം രൂപ  അയച്ച് വാങ്ങിയ ശേഷം വിസ ശരിയാക്കി കൊടുക്കാതെയും വാങ്ങിയ പണം തിരികെ കൊടുക്കാതേയും തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതിയാണിവർ  .

ഈ കേസിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന നിസ അബ്ദുൾ സലീം ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനായി നെടുംമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ്   എമിഗ്രേഷൻ ഉദ്യോഗസ്ഥർ നിസ അബ്ദുൾ സലീമിനെ തടഞ്ഞ് വെയ്ക്കുകയും ഈ  വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നെടുംമ്പാശ്ശേരിയിലെത്തി അറസ്റ്റ് ചെയ്തു .

ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു . ഈ പരാതിക്ക് പുറമെ മറ്റ് നിരവധിപേരിൽ നിന്നും ഇവർ വിസ വാഗ്ദാനം നൽകി പണം വാങ്ങിച്ചതായി പറയപ്പെടുന്നു സംസ്ഥാന വ്യാപകമായി തന്നെ ഇവർ ഇത്തരത്തിൽ പണം വാങ്ങി വിസ നൽകിയിട്ടില്ലെന്ന് പറയപ്പെടുന്നു . ഇവർ പിടിയിലായ ‘വിവരമറിഞ്ഞ് നിരവധി പേർ ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.അറസ്റ്റിലായ പരാതിയെക്കാൾ കൂടുതൽ രൂപ നൽകി വഞ്ചിക്കപ്പെട്ട വരും ഉണ്ടെന്ന് പറയപ്പെടുന്നു

Tags :

Recent News

Advertisement
WhiteswanTV Footer