സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുരക്ഷാ സംവിധാനങ്ങളില്ല; അഞ്ച് റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടി അപകടകേന്ദ്രമായി മാറുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : അഞ്ച് പ്രധാന റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടിയിൽ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളുടെ പൂർണമായ അഭാവം കാരണം അപകടങ്ങൾ പതിവായി തുടരുന്നു. ഇന്നലെ രാവിലെ 11.30ഓടെ മലപ്പുറം ഭാഗത്തു നിന്ന് വയനാട് ദിശയിൽ പോയിരുന്ന കാറും, കോഴിക്കോട് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ യാത്രക്കാർക്ക് നേരിയ പരുക്കുകൾ സംഭവിച്ചു.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും, ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. കാർ യാത്രക്കാരായ കോട്ടയം മണിമല സ്വദേശി കുടുംബം അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

ചാലിയാർ പുഴക്ക് കുറുകെ കൂളിമാട് പാലം രൂപംകൊണ്ടതോടെ ഗതാഗത സമ്മർദ്ദം കുതിച്ചുയർന്ന ഈ റോട്, മലപ്പുറം– കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഹ്രസ്വദൂര പാതയാണ്. മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്ന് വയനാട്, കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഇവിടെ കൂടി സഞ്ചരിക്കുന്നു.

കൂളിമാട് അങ്ങാടിയിൽ നിന്ന് കൂളിമാട് പാലം അപ്രോച്ച് റോഡ്, മാവൂർ, നായർകുഴി, മണാശ്ശേരി, അരീക്കോട് എന്നീ ദിശകളിലേക്ക് 5 പ്രധാന റോഡുകൾ ചേർക്കുന്നു. ഇത്രയധികം വഴികൾ സംഗമിക്കുന്നതിനിടയിലും ദിശാബോർഡുകളോ ട്രാഫിക് സിഗ്നലുകളോ സ്പീഡ് കൺട്രോൾ സംവിധാനങ്ങളോ ഒന്നും ഇല്ല.

റോഡുകൾ വീതികൂട്ടി നവീകരിച്ചിട്ടും സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. നിരന്തരം നടക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.