Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും; എം. സ്വരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും ഉണ്ടായ പരാജയം “അനർഹമായ തോൽവി”യാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

എൽഡിഎഫ് ഭരണത്തിൽ നാടിന് സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും, അത് എതിരാളികൾ പോലും അംഗീകരിക്കുന്നതാണെന്നും സ്വരാജ് പറഞ്ഞു. അതിനിടെ തന്നെ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണ നേട്ടങ്ങൾക്കിടയിലും ജനവിധി മാറിയതിനെ കുറിച്ച് വിശദമായ വിലയിരുത്തൽ ആവശ്യമാണെന്ന് സൂചിപ്പിച്ച സ്വരാജ്, ചില വോട്ടർമാരിൽ “ഇനി ഒരു തവണ അവർ ഭരിക്കട്ടെ” എന്ന സമീപനം സ്വാധീനം ചെലുത്തിയിരിക്കാമെന്നും അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന്റെ ചെറിയ വീഴ്ചകൾ പോലും വലിയ തോതിൽ വിലയിരുത്തപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടതുപക്ഷം പലപ്പോഴും അനർഹമായ തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും, അതിൽ നിന്ന് ശക്തമായി തിരിച്ചു വന്ന ചരിത്രവും ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാടിനും ജനങ്ങൾക്കുമായി പോരാട്ടം തുടരുമെന്നും, ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും സ്വരാജ് പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായി തിരികെ വരുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer