സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 3,602 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ വിപണിയിലെ നിരീക്ഷണ പ്രവർത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി യഥാർത്ഥ ബ്രാൻഡ് ഉൽപ്പന്നങ്ങളെന്ന പേരിൽ വിറ്റഴിക്കാൻ തയ്യാറാക്കിയിരുന്ന വൻതോതിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

പുതിയ പരിശോധനയിൽ വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസുകൾ, വനിതാ ആക്സസറികൾ ഉൾപ്പെടെ 3,602 വ്യാജ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഉപഭോക്തൃ സംരക്ഷണ നിയമവും ബൗദ്ധിക സ്വത്തവകാശ നിയമവും ലംഘിച്ച് വ്യാജ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി.

നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ഉടൻ ആരംഭിച്ചതായും എല്ലാ തരത്തിലുള്ള വ്യാജവ്യാപാരത്തെയും വാണിജ്യ തട്ടിപ്പുകൾക്കെതിരെയും കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.