സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നീർനായയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ വസ്ത്രം അലക്കിക്കൊണ്ടിരുന്ന ഗൃഹനാഥനെ നീർനായ ആക്രമിച്ചു. തിരുവാർപ്പ് പഞ്ചായത്ത് 15-ാം വാർഡിൽ കരിയിൽ കെ.എ. എബ്രഹാമിന്റെ കാൽ വിരലുകൾക്കാണ് നീർനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. നവംബർ 27-ന് വൈകുന്നേരം 5.30-നായിരുന്നു സംഭവം.

കർഷകനായ എബ്രഹാം പാടത്തുനിന്ന് വന്നശേഷം തോട്ടിലെ കടവിൽ വസ്ത്രം കഴുകുകയായിരുന്നു. ഈ സമയം വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന നീർനായ കടവിൽ നിന്നിരുന്ന എബ്രഹാമിന്റെ കാലിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിലെ മൂന്ന് വിരലുകൾക്കാണ് കടിയേറ്റ് മുറിവേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 14 കുത്തിവെപ്പുകൾ എടുക്കുകയും മുറിവേറ്റ ഭാഗം കെട്ടുകയും ചെയ്തു. മൂന്ന് ദിവസങ്ങൾ കൂടി തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്ന് നിർദ്ദേശിച്ചാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

അതേസമയം, ഈ തോട്ടിൽ നീർനായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ മാസം മാത്രം അഞ്ചിലധികം പേരെ നീർനായ ആക്രമിച്ചിട്ടുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പലരും തങ്ങളുടെ കടവുകളിൽ സ്റ്റീൽ വല കെട്ടിയാണ് പ്രതിരോധം തീർക്കുന്നതെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. അധികൃതർ ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.