Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാർത്ഥി സംഗമം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡുകളായ 6,7,8 വാർഡുകളിലെയും ജില്ലാ പഞ്ചായത്തിലെ ഓമശ്ശേരി ഡിവിഷനിലെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഡിവിഷൻ സ്ഥാനാർഥികളെയും ഉൾപ്പെടുത്തി ഓമശ്ശേരി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച സ്ഥാനാർഥി സംഗമം പുതിയ അനുഭവമായി.

ഓമശ്ശേരിയും നാട്ടിലെ സാധരണക്കാരും അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളും, വിദ്യാഭ്യാസ കാർഷിക, ആരോഗ്യ, ഗതാഗത, ശുചിത്വ മേഖലകളിലെ അടിസ്ഥാന പ്രശ്നങ്ങൾ, വന്യ മൃഗ ശല്യം, മാലിന്യ പ്രശ്നം, ഉൾപ്പെടെ ഒരുപാട് വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. പൊതു ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരം നൽകിയിരുന്നു.

വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ചോലക്കൽ 6 വാർഡിൽ നിന്നും ഒപി ഖലീൽ, മനോജ്‌ ഓമശ്ശേരി ഈസ്റ്റ് 7 വാർഡിൽ നിന്നും ഷഹാന ഷെറിൻ, സഹീദ കോമാവുള്ളകണ്ടി, ഓമശ്ശേരി വെസ്റ്റ്‌ 8 വാർഡിൽ നിന്നും അബ്ദുൽ സലാം മൂശാരിക്കണ്ടി, ഫാഹിസ് ആനിക്കോത്ത്, എന്നിവരും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ജനവിധി തേടുന്ന ഓമശ്ശേരി ഡിവിഷനിൽ നിന്നുമുള്ള പിവി സാദിഖ്, റഫീഖ്, ജെയിംസ് എന്നിവരും പങ്കെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ്‌ എ.കെ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പി.എ ഹുസൈൻ മാസ്റ്റർ മോഡറേറ്ററായി. എം.പി അഷ്‌റഫ്‌, രാജീവ്‌ മാസ്റ്റർ, പി.കെ സലീം, കെ ലത്തീഫ് , എ. കെ മുഹമ്മദലി, ഷമീർ എം.കെ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer