തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് അരുവായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം. എൻ. സത്യൻ ഉദ്ഘാടനം ചെയ്തു.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിനി ബാബു അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ ടി. സി. ചെറിയാൻ, എൻ. കെ. ഹരിദാസൻ, എൽ. സി. സെക്രട്ടറി വി. കെ. ബാബുരാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഷീജ സുധീപ്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി സുജാത, വാർഡ് മെമ്പർ ജിഷ്ണു എ. എം., എൽ. സി. അംഗം കെ. ആർ. ബിനോഷ് എന്നിവർ പ്രസംഗിച്ചു. വാർഡ് സെക്രട്ടറി വി. സി. ഷാജൻ സ്വാഗതം നൽകി.




