തൃശ്ശൂർ : എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നു. കുറച്ച് ദിവസങ്ങൾ മുമ്പ് മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്.
ടോയ്ലറ്റിലെ മേൽക്കൂര, ടാപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയത്. സ്കൂളിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും പ്രതികൾ നശിപ്പിച്ചിരിക്കുന്നു. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർ എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.




