സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എസ്ഐആർ ആശങ്കകൾ ഒഴിവാക്കണം: കെഎടിഎഫ്

മലപ്പുറം: എസ്ഐആർ ൻ്റെ പേരിൽ ഉദ്യോഗസ്ഥരെ പ്രയാസപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെഎടിഎഫ് കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊണ്ടോട്ടി ഐസ കൺവെൻഷൻ സെൻ്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എം ടി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡൻ്റ് കെ പി അഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.


സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.ടി റഷീദ് മാസ്റ്റർ പ്രമേയഭാഷണം നടത്തി. പി. പി നസീഫ് മാസ്റ്റർ, കെ. പി അബ്ദുസ്സമദ്, യൂനുസ് മാസ്റ്റർ, ശലബി അഹമ്മദ് , അലി അബ്ദുറഹീം ഷഫീഖ് റഹ്മാൻ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യതു. വിരമിക്കുന്ന അധ്യാപകരായ കെ പി അഹമ്മദലി മാസ്റ്റർ, ഹബീബ് മാസ്റ്റർ, മൂസ മാസ്റ്റർ, സുഹ്റ ടീച്ചർ എന്നിവർ സംസാരിച്ചു,


വനിതാ സമ്മേളനം , സംസ്ഥാന വനിതാ വിംഗ് ചെയർപേഴ്സൺ കെ പി വഹിദ ഉദ്ഘാടനം ചെയ്തു. നബീസ ടീച്ചർ അധ്യക്ഷത വഹിച്ചു, ജില്ലാ കൺവീനർ ഹബീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. അനിൽ ബാബു സ്മാരക അധ്യാപക അവാർഡ് ജി എൽ എപി സ്കൂളിലെ നബീസ ടീച്ചർക്ക് സംസ്ഥാന പ്രസിഡൻ്റ് നൽകി.


സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ മുഹമ്മദ് അഷ്റഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കൗൺസിൽ മീറ്റ് വിദ്യാഭ്യാസ ജില്ല ട്രഷറർ കെ സുലൈമാൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി കൊണ്ടോട്ടി ടൗണിൽ ശക്തിപ്രകടനവും നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻ്റ് അലി അബ്ദുറഹീം മാസ്റ്റർ, സെക്രട്ടറി അബ്ദുസമദ് മാസ്റ്റർ വാഴയൂർ
ട്രഷറർ ഫസൽ നിറാട് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വവ്വാക്കാവ് മണപ്പള്ളിയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടിലേക്ക് മീൻ വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ

Read More »

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ്

Read More »

തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ

കൊച്ചി: കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ. മെട്രോയുടെ ട്രെയിൻ സാങ്കേതിക പ്രശ്‌നം കാരണം വഴിയിൽ കുടുങ്ങിയതോടെ സർവീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ

Read More »

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ

Read More »

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »
Advertisement