സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം

തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.

പാറശ്ശാല പോസ്റ്റ്‌ ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത പൂർണമായും അനധികൃത കച്ചവടക്കാർ കൈയേറിയ സ്ഥിതിയാണ്. അഞ്ചോളം മത്സ്യവിൽപ്പനക്കാർ നടപ്പാത പൂർണമായും തടസ്സപ്പെടുത്തിയാണ് കച്ചവടം നടത്തുന്നത്.

ഇതിനു പുറമേ വാഹനങ്ങളിൽ സാധനങ്ങളെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങളും നടപ്പാത കൈയേറുന്നതോടെ കാൽനടയാത്രക്കാർക്ക് റോഡിൽക്കൂടി നടക്കാനേ സാധിക്കൂ. നടപ്പാത അനധികൃത കച്ചവടക്കാർ കൈയേറുകയും റോഡിനോടുചേർന്ന ഭാഗത്ത് മദ്യവിൽപ്പന കേന്ദ്രത്തിലെത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ സ്‌കൂൾ വിദ്യാർഥികളടക്കം റോഡിൽകൂടിയാണ് സഞ്ചരിക്കുന്നത്.

മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് റോഡിന്റെ നിലവാരം ഉയർന്നതോടെ വാഹനങ്ങൾ പലപ്പോഴും അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് വിദ്യാർഥികളടക്കമുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുന്നു.

പോസ്റ്റ്‌ ഓഫീസ് കവലമുതൽ ബ്ലോക്ക് ഓഫീസ് കവലവരെയുള്ള മേഖലയിലെ അനധികൃത മത്സ്യവ്യാപാരം രണ്ടുവർഷം മുന്നെ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചിരുന്നതാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വീണ്ടും ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം പുനരാരംഭിച്ചത്. നടപ്പാത കൈയേറി നടക്കുന്ന അനധികൃതവ്യാപാരം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പോലീസ് അധികൃതർക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ അനധികൃത കച്ചവടം പ്രദേശവാസികളുടെ സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. നടപ്പാത പൂർണമായും കൈയേറിയിട്ടും പഞ്ചായത്ത്, പിഡബ്ല്യുഡി, പോലീസ് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ സതീഷ് കുമാർ പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വവ്വാക്കാവ് മണപ്പള്ളിയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടിലേക്ക് മീൻ വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ

Read More »

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ്

Read More »

തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ

കൊച്ചി: കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ. മെട്രോയുടെ ട്രെയിൻ സാങ്കേതിക പ്രശ്‌നം കാരണം വഴിയിൽ കുടുങ്ങിയതോടെ സർവീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ

Read More »

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ

Read More »

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »
Advertisement