സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

നാദാപുരം മേഖലയില്‍ വാര്‍ഡില്‍ മാത്രം കൊട്ടിക്കലാശം

കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. പ്രചാരണത്തിന്റെ കൊട്ടിക്കലാശം ടൗണ്‍ കേന്ദ്രീകരിച്ച് നടത്തുന്നത് ഒഴിവാക്കാനും അത് വാര്‍ഡ് തലത്തില്‍ മാത്രം നടത്താനും യോഗം തീരുമാനിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ആളുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് ആഹ്ലാദപ്രകടനം നടത്തുന്നത് ഒഴിവാക്കി.

വിജയാഹ്ലാദപ്രകടനം വോട്ടെണ്ണല്‍ ദിവസം വൈകുന്നേരം ആറുമണിവരെ വാര്‍ഡ് തലത്തില്‍ മാത്രം നടത്തുന്നതിന് തീരുമാനിച്ചു. തീരുമാനങ്ങള്‍ താഴെക്കിടയില്‍ എത്തിക്കുന്നതിന് പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം പോലീസിന്റെ നേതൃത്വത്തില്‍ ചേരാനും തീരുമാനിച്ചു.


നാദാപുരം ഡിവൈഎസ്പി ഓഫീസില്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ നാദാപുരം ഡിവൈഎസ്പി എ.കുട്ടികൃഷ്ണന്‍, നാദാപുരം ഇന്‍സ്‌പെക്ടര്‍ ടി.എം.നിതീഷ്, കുറ്റ്യാടി ഇന്‍സ്‌പെക്ടര്‍ എസ്.ബി.കൈലാസ്‌നാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി പി കുഞ്ഞികൃഷ്ണന്‍,സൂപ്പി നരിക്കാട്ടേരി, കരിമ്പില്‍ ദിവാകരന്‍, കുഞ്ഞിക്കണ്ണന്‍ പി.പി, രവീന്ദ്രന്‍ കെ ടി, പി ദാമു, എന്‍ കെ മൂസ, കെ ടി കെ ചന്ദ്രന്‍, സുഗതന്‍ ടി. കെജി ലത്തീഫ്, പി പി അശോകന്‍, പി സി ഷൈജു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement