കണ്ണൂർ : മൂന്ന് നായ്ക്കളെ സ്വന്തമായി വളർത്തുകയും പതിനഞ്ചോളം നായ്ക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്യണമെന്ന് ബർണശേരി സ്വദേശിനിക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്. വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്ക് പൊതുവഴികളിൽ ഭക്ഷണം നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദ്ദേശം നൽകി. തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന് തെരുവുനായ്ക്കൾക്ക്ഭക്ഷണം നൽകുന്ന വീട്ടമ്മ ഉറപ്പുനൽകി വാങ്ങി. കൺറോൺമെൻ്റ് പ്രദേശം ചെറുതാണെന്നും ഇത് തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 ജൂലൈ 14 ന് ആരംഭിച്ച ഷെൽട്ടർ 16 നായ്ക്കൾക്ക് വാക്‌സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. എതിർകക്ഷിക്കെതിരെ കക്ഷി നോട്ടീസ് വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.തുടർന്നാണ് പരാതിക്കാരിയെയും എതിർപ്പിനെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദ്ദേശം നൽകിയത്.






