തിരുവനന്തപുരം: ആതുര ശുശ്രുഷ രംഗത്ത് കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ അഡ്വ. പ്രകാശ് പി തോമസ്. എൻ. എഫ്. പി. ആർ ന്റെ പുതിയ ഓഫീസ് മന്ദിരം ചിറയിൻകീഴിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികൾ ബിസിനസ് കേന്ദ്രങ്ങളായി മാറുകയാണ്. രോഗികൾക്ക് പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇതിന് ഒരു മാറ്റം അത്യാവശ്യമാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
എൻ. എഫ്. പി. ആർ സംസ്ഥാന ജനറൽ സെക്രട്ടറി എം. നജീബ് മുഖ്യ പ്രഭാഷണം നടത്തി.ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ചന്ദ്രസേനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി. പരമേശ്വരൻ നായർ, ജില്ലാ പ്രസിഡന്റ് പി. ആർ. ഗോപിനാഥൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി കരിയം ബി ചന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ശ്രീകുമാരി, സൈനുലബ്ദീൻ,സുരേഷ് കുമാർ മംഗലത്തുകോണം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചിറയിൻകീഴ് താലൂക്ക് ജനറൽ സെക്രട്ടറി മുരുകൻ സ്വാഗതവും വർക്കല താലൂക്ക് പ്രസിഡന്റ് ജലജ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.






