മലപ്പുറം: കൊണ്ടോട്ടി വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡിൽ ചാവനശ്ശേരി വിട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്.
2025 ഒക്ടോബർ മൂന്നാം തിയ്യതി കൊണ്ടോട്ടി ചുങ്കത്തെ ഓടക്കൽ അഫ്സൽ അലിയുടെ പൂളക്കത്തൊടിയിലെ വീട്ടിൽ DANSAF ഉം കൊണ്ടോട്ടി പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി അഫസൽ അലി പിടിയിലായത് 3.86 KG കഞ്ചാവും 35 ഗ്രാം എം.ഡി.എം.എയും 32000 ത്തോളം രൂപയും ഇലക്ട്രിക്ക് ത്രാസുകളും പിടികൂടിയിരുന്നു. അഫസൽ അലിക്ക് മയക്ക് മരുന്ന് എത്തിച്ചു നൽകിയ ആളാണ് മുഹമ്മദ് നിഷാദ് എന്ന് പോലീസ്. അഫസൽ അലിക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമ കേസും എക്സൈസിൽ ലഹരി കടത്ത് കേസും നിലവിലുണ്ട്.










