സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സർവ്വീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർ അഷ്റഫിന് നൽകിയ യാത്രയയപ്പ് പ്രൗഢമായി

മലപ്പുറം: മുപ്പത്തിമൂന്ന് വർഷത്തെ സ്തുഥ്യർഹമായ സേവനത്തിന് ശേഷം തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ജനകീയ പോലീസ് ഓഫീസർ സബ് ഇൻസ്പെക്ടർ കെ.അഷ്റഫ് തന്റെ ഔദ്യോഗിക സർവ്വീസ് ജീവിതത്തിൽ നിന്നും പടിയിറങ്ങി. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുളിലും വേങ്ങര താനൂർ, തിരൂരങ്ങാടി സ്റ്റേഷനുകളിലായിരുന്നു സേവനം. സ്റ്റേഷനുകളിലെത്തുന്ന പരാതികളിൽ പരാതിക്കാരെയും അന്യായക്കാരെയും ഒരുമിപ്പിച്ചിരുത്തി സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും തീർപ്പ് കൽപിച്ച് പ്രശ്ന പരിഹാരം കണ്ടിരുന്ന പോലീസ് ഓഫീസറായിരുന്നു എസ്.ഐ. അഷ്റഫ്.

സർവ്വീസിൽ നിന്നും വിരമിച്ച എസ്.ഐ. അഷ്റഫിന് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് പ്രൗഡമായി. തിരൂരങ്ങാടി എസ്.എച്ച്.ഒ.ബി പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. താനൂർ ഡി.വൈ.എസ്.പി. പ്രമോദ് പി. മുഖ്യപ്രഭാഷണം നടത്തി.

എസ്.ഐ. അഷ്റഫിനുള്ള ഉപഹാരങ്ങൾ ജില്ലാ പോലീസ് മേധാവി ആർ . വിശ്വനാഥ് ഐ.പി.എസ് , ഡി.വൈ.എസ്.പി പ്രമോദ്, എസ്.എച്ച്.ഒ. പ്രദീപ് കുമാർ, റുബീന എന്നിവർ നൽകി. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഷിനീഷ് കെ , കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ സെക്രട്ടറി റുബീന, എസ്.ഐ.മാരായ വിൻസന്റ് എ.ഡി, സത്യനാഥർ എം ,മഞ്ചുഷ, ഷിജിൻ ഗോപിനാഥ് ,ഡോ :ലൈല, സിറ്റി പാർക്ക് നൗഷാദ്, മുനീറ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. എസ്.ഐ. അഷ്റഫ് മറുപടി പ്രസംഗം നടത്തി.സബബ് ഇൻസ് പെക്ടർ സിയാസ് കെ.വി സ്വാഗതവും സബ് ഇൻസ്പെക്ടർ രവി .സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement