തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.
ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്ന ഇഡി നോട്ടീസ് എന്നാണ് തോമസ് ഐസക് പറയുന്നത്.
മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണം.
ഈ ആരോപണം തെറ്റാണ്, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്, മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.



