Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊന്നേങ്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം : കർപ്പൂരാഴി മഹോത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കൊന്നേങ്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പത്താമത് കർപ്പൂരാഴി മഹോത്സവം ഡിസംബർ 6 ശനിയാഴ്ച്ച മുൻവർഷങ്ങളിലേതിന് സമാനമായി ഗംഭീരമായി ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

മണ്ഡല ഉത്സവത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും, ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു പോരുന്നു. അതിന്റെ ഭാഗമായി ഡിസംബർ 4 വ്യാഴാഴ്ച്ച രാത്രി 7 മണിയ്ക്ക് ഭജന ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 6 ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ രാത്രി വരെ നീളും.

അന്നേ ദിനം പ്രസാദ വിതരണവും, നാമജപവും, വൈകീട്ട് 7 മണിയ്ക്ക് ഭക്തജന പങ്കാളിത്തത്തോടു കൂടി കർപ്പൂരാഴി എഴുന്നള്ളത്തും, അതിനകമ്പടിയായി ചെണ്ടമേളവും, മറ്റ് വാദ്യ മേളങ്ങളും, താലപ്പൊലിയും, നിശ്ചല രൂപങ്ങളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix