തൃശ്ശൂർ: ചാലക്കുടി ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷനില്‍ ആര് വിജയ കുപ്പായമാണിയുമെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഡിവിഷന്‍ നില നിർത്താൻ യുഡിഎഫും,പിടിച്ചെടുക്കാനായി എല്‍ഡിഎഫും,എന്‍ഡിഎയും ശക്തമായ പോരാട്ടത്തിലാണ്,.ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷനിലേക്ക് മത്സരിക്കുന്നവര്‍ എല്ലാം വക്കീലന്‍മാരാണെന്നുള്ളതാണ് ശ്രദ്ധേയം. വക്കീലന്‍മാരുടെ മത്സരം കൊണ്ട് ശ്രദ്ധനേടുകയാണ് ജില്ല പഞ്ചായത്തിലെ കൊരട്ടി ഡിവിഷന്‍.പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്ന് പേരും യുവാക്കളും വക്കീലന്‍മാരുമാണ്.ശക്തമായ ത്രികോണ മത്സരമാണിവിടെ നടക്കുന്നത്.ചിത്രം തെളിഞ്ഞത്തോടെ മത്സരം ശക്തമായിരിക്കുകയാണിവിടെ പരിചയ സമ്പനരും,വക്കീലന്‍മാരും യുവാക്കളുമായത്തോടെ ഏറെ ശ്രദ്ധയാകാര്‍ഷിക്കുന്ന ഡിവിഷനായി മാറി കഴിഞ്ഞു.
പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുകള്‍ അഭ്യര്‍ത്ഥിക്കാനാണ് മൂന്ന് മൂന്നണികളുടേയും ശ്രമം.എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഷിജു പ്ലാക്കല്‍,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.ആര്‍.സുമേഷ്,യുഡിഎഫിന്റെ അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുമാണ് പ്രധാന മത്സരം നടക്കുന്നത്..സുമേഷ് ജില്ല പഞ്ചായത്ത് ഈ ഡിവിഷന്റെ തന്നെ മെമ്പര്‍ ആയിരിന്നിട്ടുണ്ട്.കൊരട്ടി പഞ്ചായത്ത് മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമാണിപ്പോള്‍.ഷിജു പ്ലാക്കല്‍ കൊരട്ടയിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗത്തെ സജീവ സാന്നിധ്യമാണ്.എസ്പി കെ.എസ്.സുദര്‍ശനന്റെ മേല്‍ നോട്ടത്തില്‍ വീടില്ലാത്തവര്‍ക്കായി വീട്നിര്‍മ്മിച്ചല്‍,മറ്റു സഹായങ്ങള്‍ എല്ലാം നടന്നു വരുന്ന വലിയ സാമൂഹ്യ സംഘടനയായ മേഴ്സി ഹോപ്പിലെ സജീവ പ്രവര്‍ത്തകന്‍,.ജെസിഐ.വൈഎംസിഎ,ലയണ്‍സ് ക്ലബ്ബ,്സേവ് കൊരട്ടി എല്ലാം സജീവ പ്രവര്‍ത്തകനാണ്.ചാലക്കുടിയില്‍ വക്കീലായി പ്രക്ടീസ് ചെയ്തു വരുന്നു.
ഷോണ്‍ പല്ലിശ്ശേരി കെപിസിസി അംഗമാണ്,മറ്റു നിരവധി സംഘടനകളുടെ സജീവ പ്രവര്‍ത്തകനാണ്.കൊരട്ടി,കാടുകുറ്റി മേലൂര് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പരിയാരം പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് കൊരട്ടി ഡിവിഷന്‍.നിലവില്‍ യുഡിഎഫിലെ ലീല സുബ്രഹ്മണ്യനാണ് ജില പഞ്ചായത്തംഗം.ഡിവിഷന്‍ തിരികെ പിടിക്കാന്‍ എല്‍ഡിഎഫ് സുമേഷിനെ കളത്തിലിറക്കിയെങ്കില്‍,കേന്ദ്ര സര്‍ക്കാരിന്റെ വികസനം ജനങ്ങളിലെത്തിക്കുവാന്‍ ശക്തമായ പ്രചരണ പരിപാടികളുമായി ഷിജുവും വീട്ടുകളില്‍ നേരിട്ടെത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ്
ഡിവിഷന്‍ നില നിര്‍ത്തനായി ഷോണ്‍ പല്ലിശ്ശേരിയുടെ നേതൃത്വത്തിലും നല്ല പ്രവര്‍ത്തനമാണ് നടത്തി കൊണ്ടിരിക്കുന്നത്.വരും ദിവസങ്ങളില്‍ കുടുതല്‍ ശക്തമായ നിലയില്‍ പ്രവര്‍ത്തനങ്ങള്‍നിലവില്‍ ചാലക്കുടി പുഴക്ക് അക്കരെയുള്ള മൂന്ന് പഞ്ചായത്തുകള്‍ മാത്രമാണ് കൊരട്ടി ഡിവിഷനില്‍ ഉണ്ടായിരുന്നുള്ളൂ.ഇത്തവണ വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി പരിയാരം പഞ്ചായത്തിലെ 7 വാര്‍ഡുകള്‍ കൂടി ഈ ഡിവിഷനിലേക്ക് വന്നതോടെ വിജയം ആര്‍ക്കെന്ന് പറയുവാന്‍ സാധിക്കാത്ത നിലയിലായിരിക്കുകയാണിപ്പോള്‍.ഏകദേശം 96 ആയിരത്തോളം വോട്ടുകളാണ് ഡിവിഷനിലുള്ളത്. ശക്തമായ പ്രചരണത്തിലാണ് മൂന്ന് മൂന്നണികളും,ഇതിന് പുറമെ ട്വന്റി 20 യുടെ ഈ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയും വക്കിലാണ് അഡ്വ.ഹരികൃഷ്ണന്‍.






