തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ കൊരട്ടിയിലെത്തി. കൊരട്ടി പള്ളിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വോട്ട് അഭ്യര്‍ത്ഥിച്ചു. മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊരട്ടി പള്ളി പരിസരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി, കൊരട്ടി ബ്ലോക്ക് സ്ഥാനാര്ത്ഥി സച്ചിന്‍ രാജ്, പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ഫിന്‍സോ തങ്കച്ചന്‍, വര്‍ഗ്ഗീസ് പയ്യപ്പിള്ളി, ബിനി ജെയ്‌സണ്‍, ഷീജോ ആന്റോ, ഗ്രേസി സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രചരണത്തിനിടയില്‍ കണ്ട ചെറിയ കുട്ടിയെ എടുത്ത് വിശേഷങ്ങള്‍ ചോദിക്കാനും,പ്രചരണത്തിനിടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പോയ കടയില്‍ നിന്ന് കരിക്കും കുടിച്ചാണ് ചാണ്ടി ഉമ്മന്‍ പോയത്.




