സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി ആചരിച്ചു

മലപ്പുറം: ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റ ഭാഗമായി പരപ്പനങ്ങാടി ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററും ഗവൺമെന്റ് മോഡൽ ലാബ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന “സാഥി2025” വാരാചരണത്തിന്റെ ഭാഗമായി, ഇന്ന് ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണനം ഫുഡ് ഫെസ്റ്റ്, കൂടെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി. പ്രദർശന–വിപണന സ്റ്റാൾ ഇന്ന് (02.12.2025 ) ഉച്ചയ്ക്ക് 2 മണിക്ക് മുഹമ്മദ് ഷാഹിർ കെ പി (സംരംഭകൻ) ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിക്ക് മുൻവശമാണ് സ്റ്റാൾ ഒരുക്കിയത് .

ജി എസ് ടി ടി സി DEd. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലാബ് സ്കൂൾ വിദ്യാർഥികൾ ഉൽപ്പന്നങ്ങളുടെ വിപണനം നടത്തി. കൂടാതെ കൊടക്കാട് ഡെഫ് സ്കൂൾ അധ്യാപിക സന്ധ്യ , രക്ഷിതാക്കൾ എന്നിവർ വിപണന മേളയിൽ പങ്കാളികളായി കുട്ടികളുടെ കഴിവുകൾക്കുള്ള അംഗീകാരവും അതോടൊപ്പം സമൂഹത്തിൽ ഒരിടവും നൽകി ഭാവി ഉജ്ജ്വലമാക്കുന്നതിനുള്ള ഈ എളിയ ശ്രമം എന്ന ഉദ്ദേശത്തോടെയാണ് സ്റ്റാൾ ഒരുക്കിയത് എന്ന് ജി എസ് ടി ടി സി കോഡിനേറ്റർ അഭിപ്രായപ്പെട്ടു. ജി എസ് ടി ടി സി പി ടിഎ പ്രസിഡൻ്റ് നൗഫൽ ഇല്ലിയൻ , അധ്യാപകരായ രജിത ടി കെ , ഹംസിറ പി , ഷബീബ കെ കെ, ഫാത്തിമ സുഹറ ശാരത്ത്, ജി എസ് ടി ടി സി ജീവനക്കാരായ അക്ഷയ ദാസ്, വരുൺ ടി, മിഥുൻ സി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement